ഇത് നിർമ്മാണത്തിലിരിക്കുന്ന വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
പഞ്ചായത്തിൻ്റ് ഭൂമിശാസ്ത്രം

വിസ്തീർണ്ണം: പഞ്ചായത്തിന്റെ ആകെ വിസ്തൃതി 26.48 ചതുരശ്ര കിലോമീറ്റർ ആണ്. ഇതിൽ വാകത്താനം, തോട്ടയ്ക്കാട് എന്നീ രണ്ട് വില്ലേജുകൾ ഉൾപ്പെടുന്നു. 

അതിരുകൾ: വാകത്താനം പഞ്ചായത്തിന്റെ വടക്ക് ഭാഗത്ത് പുതുപ്പള്ളി. മീനടം പഞ്ചായത്തുകളും, തെക്ക് ഭാഗത്ത് മാടപ്പള്ളി, വാഴപ്പള്ളി പഞ്ചായത്തുകളും, കിഴക്ക് കാറുകച്ചാൽ പഞ്ചായത്തും, പടിഞ്ഞാറ് കുറിച്ചി, പനച്ചിക്കാട് പഞ്ചായത്തുകളുമാണ് അതിരുകൾ പങ്കിടുന്നത്. 

ഭൂപ്രകൃതി: മധ്യതിരുവിതാംകൂറിന്റെ തനത് മിഡ്‌ലാൻഡ് (ഇടനാട്) മേഖലയിലാണ് ഇത് വരുന്നത്. കുന്നുകളും മലഞ്ചെരുവുകളും നിറഞ്ഞ ഉയർന്ന പ്രദേശങ്ങളും പടിഞ്ഞാറൻ അതിർത്തികളിൽ വിശാലമായ നെൽപ്പാടങ്ങളും ചേർന്നതാണ് ഇവിടുത്തെ ഭൂപ്രകൃതി. 

കേന്ദ്രം: പഞ്ചായത്തിന്റെ ഭരണരവും വാണിജ്യപരവുമായ പ്രധാന കേന്ദ്രം ഞാലിയാകുഴി ആണ്. പഞ്ചായത്ത് ഓഫീസ്, പ്രധാന ബസ് സ്റ്റാൻഡ് എന്നിവ ഇവിടെ സ്ഥിതിചെയ്യുന്നു