ഇത് നിർമ്മാണത്തിലിരിക്കുന്ന വെബ്സൈറ്റാണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്

രമേശ് കുമാര്‍ കെ

പ്രസിഡൻ്റ്

ബീന കുന്നത്ത്

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

തോമസ് കുര്യന്‍

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

വിനീത സന്തോഷ്

ചെയർപേഴ്സൺ, , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

സുനില്‍ പി എബ്രഹാം

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജേന്ദ്രകുമാര്‍. എ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഞങ്ങളേക്കുറിച്ച് – വാകത്താനം ഗ്രാമ പഞ്ചായത്ത്

           സ്ഥലം                                                       :        ഞാലിയാകുഴി           വിസ്തൃതി                                                      :        26.48 ച.കി.മി           വാര്‍ഡുകളുടെ എണ്ണം                                  ...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

തെക്കുംകൂർ രാജവംശത്തിന്‍റെ ഭരണത്തിലിരുന്ന വാകത്താനം പിന്നീട് തിരുവിതാംകൂറിന്‍റെ ഭാഗമായി മാറി. കുറഞ്ഞത് 1500 വർഷത്തെ ചരിത്രപാരമ്പര്യമുള്ള ഈ പ്രദേശം മണികണ്ഠപുരം, കാടമുറി, തോട്ടയ്ക്കാട് തുടങ്ങിയ ക്ഷേത്രങ്ങളിലൂടെ സമ്പന്നമായ സാംസ്കാരിക പൈതൃകം പുലർത്തുന്നു. വിവിധ ശിലാലിഖിതങ്ങളും സാഹിത്യകൃതികളും ഈ നാടിന്‍റെ പ്രാചീനതയെ സാക്ഷ്യപ്പെടുത്തുന്നു. കൃഷിയായിരുന്നു പ്രധാന ജീവിതമാർഗം. കരിമ്പ്, നെല്ല്, കപ്പ തുടങ്ങിയ വിളകളോടെ ആരംഭിച്ച കൃഷി പിന്നീട് റബ്ബർ, കൊക്കോ, പച്ചക്കറി എന്നിവയിലേക്ക് വ്യാപിച്ചു. ജലഗതാഗതവും വ്യാപാരവും ഈ പ്രദേശത്തിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ചു. ഹിന്ദു, ക്രൈസ്തവ, മുസ്ലിം മതവിശ്വാസികൾ ഐക്യത്തോടെ സഹവർത്തിക്കുന്ന ഈ നാട് ക്ഷേത്രങ്ങളും പള്ളികളും നിറഞ്ഞതാണ്. വിദ്യാഭ്യാസ-സാംസ്കാരിക രംഗത്തും വാകത്താനം മുന്നിലാണ്; നിരവധി ലൈബ്രറികളും ക്ലബ്ബുകളും ഇവിടെ പ്രവർത്തിക്കുന്നു.

കൂടുതൽ വായിക്കുക